"ബംഗ്ലാദേശി കുടിയേറ്റക്കാർ പത്ത് ശതമാനം കൂടി വർധിച്ചാൽ അസം ബംഗ്ലാദേശിന്‍റെ ഭാഗമാകും"; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

ദിസ്പൂർ: കുടിയേറ്റക്കാരുടെ എണ്ണം പത്ത് ശതമാനം കൂടി വർധിച്ചാൽ സംസ്ഥാനം ബംഗ്ലാദേശിന്‍റെ ഭാഗമാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കഴിഞ്ഞ അഞ്ച് വർഷമായി അസമിൽ വർധിച്ചു വരുന്ന ബംഗ്ലാദേശി ജനസംഖ്യയിൽ ആശങ്ക പ്രകടിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതിനോടകം തന്നെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 40 ശതമാനം ബംഗ്ലാദേശി കുടിയേറ്റക്കാർ കൈയടക്കിയെന്നും ഇനിയുണ്ടാകുന്ന ഏത് അളവിലുള്ള വർധനവും അസമിൽ ഗുരുതര രാഷ്ട്രീയ ഭൂമി ശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹിമന്ത ആരോപിച്ചു.

ബംഗ്ലാദേശിൽ പുതുതായി രൂപീകരിച്ച നാഷനൽ സിറ്റിസൺ പാർട്ടിയുടെ നേതാവ് ഹസ്നത്ത് അബ്ദുള്ളയുടെ പ്രസ്താവനക്ക് മറുപടിയായാണ് ഹിമന്തയുടെ പരാമർശം. ഇന്ത്യ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ തങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുമെന്നും വിഘടനവാദത്തെ പിന്തുണക്കുമെന്നുമായിരുന്നു ഹസ്നത്തിന്‍റെ പരാമർശം.സംസ്ഥാനത്തിന്‍റെ പ്രാദേശികവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പ് വരുത്തുന്നതിന് കർശന നടപടികൾ വേണമെന്നാണ് ഹിമന്ത ആവശ്യപ്പെടുന്നത്.

Tags:    
News Summary - Himanta sarma controversial statement about bangaladeshi immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.