മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവ് പിൻവലിച്ച് ഹിമാചൽ

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയാൻ മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ഉത്തരവ് ഹിമാചൽ പ്രദേശ് സർക്കാർ പിൻവലിച്ചു. മാധ്യമപ്രവർത്തകർക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഹിമാചൽ പ്രദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യാൻ എല്ലാ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നെന്നും അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഡി.ജി.പി സഞ്ജയ് കുണ്ടു ട്വീറ്റ് ചെയ്തു.

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരോട് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരോടും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനങ്ങളുണ്ടായതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്.

Tags:    
News Summary - Himachal Pradesh revokes order demanding ‘character verification’ of journalists attending PM Modi event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.