ഷിംല: സഞ്ജൗലി പള്ളിയുടെ താഴത്തെ നിലയും ഒന്നാംനിലയും പൊളിക്കുന്നതിനുള്ള ഉത്തരവുകളിൽ തൽസ്ഥിതി തുടരാൻ ഹിമാചൽ പ്രദേശ് ഹൈകോടതി ബുധനാഴ്ച ഉത്തരവിട്ടു. അതേസമയം, ഷിംല മുനിസിപ്പൽ കമീഷണർ കോടതിയുടെ നിർദേശങ്ങൾ അനുസരിച്ച് മുകളിലെ മൂന്ന് നിലകൾ പൊളിക്കാമെന്നും അറിയിച്ചു.
അഞ്ച് നില കെട്ടിടത്തിന്റെ മുകളിലെ മൂന്ന് നിലകൾ പൊളിക്കാൻ അനുവദിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഒക്ടോബർ 5ലെ മുനിസിപ്പൽ കമീഷണർ കോടതിയുടെ മുൻ ഉത്തരവുകളിൽ കോടതി ഇടപെടാൻ വിസമ്മതിച്ചു. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.
ഡിസംബർ 30നകം താഴത്തെ നിലയും ഒന്നാം നിലയും പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മെയ് 3ന് മുനിസിപ്പൽ കമീഷണർ കോടതി പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കോടതി ഒക്ടോബർ 30ന് ശരിവെച്ചിരുന്നു. വഖഫ് ബോർഡും പള്ളി കമ്മിറ്റിയും നേരത്തെ ജില്ലാ കോടതിയിൽ മുനിസിപ്പൽ കോടതിയുടെ ഉത്തരവുകളെ ചോദ്യം ചെയ്തിരുന്നു.
ഷിംല മുനിസിപ്പൽ കോർപ്പറേഷനു നോട്ടീസ് അയച്ച ജസ്റ്റിസ് അജയ് മോഹൻ ഗോയൽ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹിമാചൽ പ്രദേശ് വഖഫ് ബോർഡ് സമർപിച്ച ഹരജിയിൽ അവരുടെ പ്രതികരണം തേടി. കേസ് അടുത്ത വാദം കേൾക്കുന്നത് 2026 മാർച്ച് 9ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.