ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാൻ ബി.ജെ.പി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ . നിയമം ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉത്തരാഖണ്ഡിന് പിറകെ ഹിമാചൽ പ്രദേശും അതിനൊരുങ്ങുകയാണെന്നറിയിച്ച് രംഗത്തെത്തി.
രാജ്യത്ത് ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് മുന്നോടിയായാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നടപ്പാക്കാനൊരുങ്ങുന്നത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഏക സിവിൽകോഡ് നല്ല ചുവടുവെപ്പാണെന്നും അത് നടപ്പാക്കുന്നതിനോട് ഹിമാചൽപ്രദേശ് സർക്കാറിന് യോജിപ്പാണെന്നും മുഖ്യമന്ത്രി ജയ് റാം ഠാകൂർ വ്യക്തമാക്കി.
ഉത്തരാഖണ്ഡ് സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കാൻ തയാറാണെന്ന റിപ്പോർട്ട് ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് തങ്ങൾക്കും അതേ അഭിപ്രായമാണെന്ന് ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞത്. ഏക സിവിൽകോഡിന്റെ കരട് തയാറാക്കാനുള്ള വിദഗ്ധ സമിതി രൂപവത്കരിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.