ജോ ബൈഡൻ: യു.എസിനെ നയിക്കേണ്ട നേതാവ്​-ഹിലരി

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലേക്ക്​ ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയായി മത്സരിക്കുന്ന ജോ ബൈഡന ്​ മുൻ ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിൻറ​​െൻറ പിന്തുണ. കോവിഡ്​ കാലത്ത്​ യു.എസിനെ നയിക്കാൻ പ്രാപ്​തനായ നേതാവെന്നാണ്​ ബൈഡനെ ഹിലരി വിശേഷിപ്പിച്ചത്​.

ബൈഡൻ പ്രസിഡൻറായിരുന്നുവെങ്കിൽ എന്ന്​ ആഗ്രഹിച്ചുപോവുകയാണ്​. ഈ നിമിഷത്തിനാണ്​ ബൈഡൻ ഇതുവരെ കാത്തിരുന്നത്​. അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നതിൽ അഭിമാനിക്കുന്നു. ​ശാസ്​ത്രത്തെ വെല്ലുവിളിച്ച്​ കെട്ടുകഥകളിൽ മാത്രം വിശ്വസിക്കുന്ന ഒരു പ്രസിഡൻറാണോ നമ്മെ നയിക്കേണ്ടതെന്ന്​ ജനങ്ങൾക്ക്​ തീരുമാനിക്കാനുള്ള അവസരമാണിതെന്നും ഹിലരി പറഞ്ഞു​.

2016ലെ തെരഞ്ഞെടുപ്പിൽ ഹിലരി പരാജയപ്പെടുത്തിയാണ്​ ഡോണൾഡ്​ ട്രംപ്​ പ്രസിഡൻറായി തെര​െ​ഞ്ഞടുത്തത്​. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപ്​ ആണ്​ ബൈഡ​​െൻറ എതിരാളി.

Tags:    
News Summary - Hillary Clinton Endorses Joe Biden's White House Bid - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.