കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകുമ്പോൾ ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകിയതിന്‍റെ തെളിവ് നൽകണമെന്ന വ്യവസ്ഥയ്‌ക്കെതിരെ ബി.എസ്.എൻ.എൽ ജീവനക്കാർ നൽകിയ ഹരജിയിൽ ഹൈകോടതി ഇ.പി.എഫ്.ഒ യുടെ വിശദീകരണം തേടി.
ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹരജി മാർച്ച് 23ന് പരിഗണിക്കാൻ മാറ്റി. ഉയർന്ന പി.എഫ് പെൻഷനുവേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ ഇ.പി.എഫ്.ഒ മേയ് മൂന്നുവരെയാണ് സമയം നൽകിയത്. എന്നാൽ, ഇങ്ങനെ ഓപ്ഷൻ നൽകുമ്പോൾ ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകിയതിന്‍റെ തെളിവ് ഹാജരാക്കണമെന്ന് റീജനൽ പി.എഫ് കമീഷണർ ഫെബ്രു. 20ന് നൽകിയ ഉത്തരവിൽ പറയുന്നു. ഇത്തരമൊരു രേഖ ആർക്കും ഇതുവരെ നൽകിയിട്ടിെല്ലന്ന് ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.