അപകീർത്തി കേസ് അവസാനിപ്പിക്കണമെന്ന കങ്കണയുടെ ആവശ്യം ഹൈകോടതി തള്ളി

മുംബൈ: കവിയും ഗാനരചയിതാവുമാ‍യ ജാവേദ് അക്തർ തനിക്കെതിരെ നൽകിയ അപകീർത്തി കേസിൽ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി. കേസ് കൃത്യമായി മനസിലാക്കാൻ അന്തേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് സാധിച്ചില്ലെന്നാണ് കങ്കണയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, ഹൈകോടതി ഇത് തള്ളുകയായിരുന്നു.

നേരത്തെ, കോടതിയിൽ നേരിട്ട് ഹാജരായില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്തേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കങ്കണക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ നടി കോടതിയിൽ ഹാജരായിരുന്നില്ല.

കങ്കണ നഗരത്തിൽ ഇല്ലെന്നും അതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്നുമായിരുന്നു അവസാന തവണ നടിയുടെ അഭിഭാഷകൻ അറിയിച്ചത്. ഇനിയും ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറണ്ട് അയക്കാൻ ജാവേദ് അക്തറിന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തർ കോടതിയെ സമീപിച്ചത്. തുടർന്ന് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - High Court Dismisses Kangana Ranaut's Plea In Defamation Case By Javed Akhtar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.