റഷ്യ സന്ദർശനത്തിനുശേഷം ശശി തരൂരുമായി ഹൈക്കമാന്‍റ് ചർച്ച നടത്തും

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ശശി തരൂർ ഹൈക്കമാൻഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കുമെന്ന് സൂചന. വിദേശ യാത്രക്ക് മുൻപ് തന്നെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ ശശി തരൂർ ശ്രമിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചക്ക് സമയം ലഭിച്ചിരുന്നില്ല.

ഇനി റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് ഹൈക്കമാന്‍റ് കൂടിക്കാഴ്ചക്ക് സാധ്യത. ശശി തരൂർ വെള്ളിയാഴ്ചയാണ് റഷ്യയിലേക്ക് തിരിച്ചത്.

തന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് പോളിങ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവന കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാൻഡ് തീരുമാനം. തരൂരിന്‍റെ പ്രസ്താവനകൾ വിവാദമാക്കി തരൂരിന് പാർട്ടിക്ക് പുറത്തേക്ക് പോകാൻ അവസരമൊരുക്കണ്ട എന്നാണ് കോൺഗ്രസ് തീരുമാനം.

Tags:    
News Summary - High Command to hold talks with Shashi Tharoor after Russia visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.