ചണ്ഡീഗഡ്: പത്താൻകോട്ട് സൈനിക താവളത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബാഗുകൾ കെണ്ടത്തിയതിെന തുടർന്ന് പ്രദേശത്ത് അതി ജാഗ്രതാ നിർദേശം നൽകി. പഞ്ചാബ് പൊലീസ് ബാഗിൽ നിന്ന് െമാബൈൽ ടവർ ബാറ്ററികൾ കെണ്ടടുത്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാഗിെൻറ ഉടമസ്ഥരെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
ഗുർദാസ്പൂർ ജില്ലയിൽ ബുധനാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ എസ്.യു.വി കണ്ടെത്തിയിരുന്നു. വ്യാജ രജിസ്ട്രേഷനിലുള്ള ഇൗ കാർ ജമ്മുവിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാറിനു സമീപം കണ്ട മൂന്നു പേർക്കായി വ്യാപക തിരച്ചിലും നടന്നു. ജില്ലയിലെ ബെർഹാംപൂർ െചക്പോസ്റ്റിൽ ഇവെര തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താതെ പോയി. പൊലീസ് പിന്തുടർന്നപ്പോൾ ബമിയാലിനു സമീപം മഖൻപൂർ ഗ്രാമത്തിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കെണ്ടത്തി. വാഹനത്തിൽ നിന്ന് സംശയാസ്പദമായി ഒന്നും കെണ്ടത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.