മുഹമ്മദ് അഷ്റഫ്

വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച സംഭവം; പ്രതി അറസ്റ്റിൽ

കുമ്പള: കായിക ഉപകരണങ്ങൾ വിൽക്കുന്ന കടയിലെത്തിയ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിക്യാമറ വച്ച് പകർത്താൻ  ശ്രമിച്ച കേസിൽ ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ് എന്ന ആസിഫിനെ (28) ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

കഴിഞ്ഞ ദിവസം ബന്തിയോട്ടെ കടയിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മാവനോടൊപ്പം കടയിൽ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി കടയിൽ പ്രത്യേക സൗകര്യമുണ്ടായിരുന്നില്ല. ജഴ്സി ഇട്ടു നോക്കാനായി ജീവനക്കാരൻ കാണിച്ചു കൊടുത്ത സ്റ്റോർ റൂമിലേക്കു പെൺകുട്ടി ചെന്നപ്പോഴാണ് സമീപത്ത് മൊബൈൽ ക്യാമറ ഓൺ ചെയ്തു വെച്ചത് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി ഫോണുമായി അമ്മാവന്‍റെ അടുത്തെത്തി വിവരം അറിയിച്ചു. തുടർന്ന് കുമ്പള  പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - hidden camera in the changing room; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.