Posted On
date_range Updated On
date_range ഉഷ്ണതരംഗം: മധ‍്യപ്രദേശിൽ വേനലവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി
ജയ്പൂർ: ഉഷ്ണതരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ വേനലവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ ജൂൺ 16ന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അറിയിപ്പ് പ്രകാരം ജൂൺ ഒന്നിന് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന അധ്യാപകർ ഇനി ജൂൺ ഏഴിന് ഹാജരായാൽ മതിയാകും.
സംസ്ഥാനത്തെ പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. `സംസ്ഥാനത്ത് കടുത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുകയാണ്, പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. വേനലവധിക്കാലത്തും അധ്യാപകർ സെൻസസ്, ബോർഡ് പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്' വിദ്യാഭ‍്യാസവകുപ്പ് എക്സിൽ കുറിച്ചു. അധ്യാപകരുടെ ആരോഗ്യം പരിഗണിച്ചും നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് അവധി നീട്ടി നൽകിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.