കുട്ടികളെക്കൊണ്ട് കാലിൽ മസാജ് ചെയ്യിപ്പിച്ചു; പ്രധാനാധ്യാപികക്ക് സ്ഥലംമാറ്റം
ചെന്നൈ: ധർമപുരിക്കടുത്ത് സർക്കാർ സ്കൂളിൽ പ്രധാനാധ്യാപിക മേശപ്പുറത്ത് കിടന്ന് കുട്ടികളെ കൊണ്ട് കാലുകളിൽ മസാജ് ചെയ്യിപ്പിച്ച സംഭവം വിവാദമായി. ഇതിന്റെ വിഡിയോ വൈറലായിരിക്കയാണ്. 30 ഓളം കുട്ടികൾ പഠിക്കുന്ന ധർമപുരി അരൂരിലെ മാവേരിപട്ടി പ്രൈമറി സ്കൂളിലാണ് സംഭവം.
പ്രധാനധ്യാപിക കലൈവാണി മേശപ്പുറത്ത് കിടന്നുകൊണ്ട് വിദ്യാർഥികളെ കൊണ്ട് കാലുകളിൽ മസാജ് ചെയ്യിക്കുന്നതായാണ് വിഡിയോവിൽ കാണുന്നത്. ഇത് പതിവ് സംഭവമാണെന്നാണ് പറയപ്പെടുന്നത്. സംഭവം വിവാദമായതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ അധികൃതർ സ്കൂളിലെത്തി അന്വേഷണം നടത്തി. പ്രധാനാധ്യാപികയെ സ്ഥലംമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.