നീന്തൽക്കുളത്തിലല്ല, ഇയാൾ നീന്തുന്നത് ആഡംബര വീട്ടിലെ ലിവിങ് റൂമിൽ; ദൃശ്യങ്ങൾ വൈറൽ

ബംഗളൂരു: ബംഗളൂരുവിൽ ആഡംബര വീട്ടിലെ ലിവിങ് റൂമിൽ നീന്തുന്നയാളുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇയാൾ വീടിനുള്ളിൽ നിർമിച്ച നീന്തൽക്കുളത്തിലാണ് നീന്തുന്നതെന്ന് കരുതിയെങ്കിൽ തെറ്റി, വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളത്തിലാണ് നീന്തുന്നത്.

ആൾപ്പൊക്കത്തിലാണ് വെള്ളം വീട്ടിൽ കയറിയത്. വീട്ടിലെ ചെറിയ ചെറിയ വസ്തുക്കൾ വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്. കോണിപ്പടികളുടെ പകുതിയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. അതിനിടെ ഒരാൾ നീന്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ട്വിറ്ററിൽ പറയുന്നതനുസരിച്ച് ദൃശ്യം ബംഗളൂരുവിലെ എപ്സിലണിലെ പോഷ് വില്ലയിൽ നിന്നുള്ള ദൃശ്യമാണ്. എന്നാൽ ട്വിറ്ററിലെ നോട്ടിഫിക്കേഷൻ അനുസരിച്ച് ദൃശ്യം അപ്ലോഡ് ചെയ്തത് ഹൈദരാബാദിൽ നിന്നാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കർണാടകയിലെ ബംഗളൂരു വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി നിലക്കാത്ത അതിശക്തമായ മഴ മൂലം നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഐ.ടി ഹബും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാവുകയും നഗരത്തിൽ വൈദ്യുതിയും കുടിവെള്ളവുമില്ലാതെ ആളുകൾ ബുദ്ധിമുട്ടുകയും ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

വിപ്രോ, ബ്രിട്ടാനിയ പോലുള്ള ​പ്രശസ്ത കമ്പനികളുടെ സി.ഇ.ഒ മാരുൾപ്പെടെ ജീവിക്കുന്ന പ്രദേശമാണ് എപ്സിലൻ. ഇൗ മാസം ആദ്യം വ്യവസായി ഹർഷ് ഗോയങ്ക എപ്സിലൺന്റെ വിഡിയോ ഷെയർ ചെയ്തിരുന്നു. വെള്ളത്തിൽ മുങ്ങിയ ആഢംഭരക്കാറുകൾക്ക് മുന്നിലൂടെ അൺഅക്കാദമി കമ്പനി സി.ഇ.ഒ ട്രാക്ടറിൽ സഞ്ചരിക്കുന്നതായിരുന്നു വിഡിയോ. നഗരം ലോകത്തിന്റെ ഐ.ടി ക്യാപിറ്റലായി തുടരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചേ മതിയാകൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - He swims not in a swimming pool, but in the living room of a luxurious house; The footage went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.