രാജ്യത്ത് കോവിഡ് കേസ് 3,000 കടന്നു, മുന്നിൽ കേരളം

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതായി റിപ്പോർട്ട്. 3000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്താകമനം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചത്തേതിനേക്കാൾ 1200 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്.

കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്.

കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1147 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്.

കോവിഡ് വ്യാപനം കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയും അതിന് പിന്നാലെ ഡൽഹിയുമാണ്.

മഹാരാഷ്ട്രയില്‍ 467 കോവിഡ് കേസുകളും ഡല്‍ഹിയില്‍ 375 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 265.,കര്‍ണാടക 234, വെസ്റ്റ് ബംഗാള്‍ 205, തമിഴ്‌നാട് 185, ഉത്തര്‍ പ്രദേശ് 117, പോണ്ടിച്ചേരി 41, ഹരിയാന 26 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ.

കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ഇത് സിക്കിമിന്റെ ഉയര്‍ന്ന പൊതുജനാരോഗ്യ നേട്ടമായാണ് കണക്കാക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.