ബംഗളൂരു: മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യമായി മാറിയെന്നും അവർക്ക് ഇഷ്ടമുള്ളതുപോലെയാണ് വാ ർത്ത നൽകുന്നതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇലക്ട്രോണിക് മീഡിയ വാർത്തകൾ പെരുപ്പിച്ചുകാണിക്കുകയ ാണ്. അവരുടെ വാർത്ത റിപ്പോർട്ടുകൾ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്.
അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തോന്നുന്ന കാര്യങ്ങളാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തയാക്കുന്നത്. ഇതിനാൽതന്നെ മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യമായി മാറിയിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അവർക്ക് തോന്നിയ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് മാധ്യമങ്ങളുമായി ഇത്രേയറെ അടുത്ത് ഇടപഴകിയിരുന്ന തന്നെപ്പോലോരു നേതാവില്ല. എന്നാൽ, ഇപ്പോൾ മാധ്യമങ്ങളിൽനിന്ന് മനപ്പൂർവം അകലം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ സന്ദർശനം നടത്തി ധ്യാനത്തിലിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.