വിദ്വേഷ പ്രസംഗം, ബലാത്സംഗ ഭീഷണി: ബജ്റംഗ് മുനി ദാസിനെതിരെ കേസ്

ലഖ്നോ: യു.പിയിൽ മുസ്‍ലിം മതസ്ഥർക്കതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ദർശകനായ ബജ്റംഗ് മുനി ദാസിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്റംഗിന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു.

ഖാരാബാദിൽ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്റംഗിന്‍റെ വിവാദ പരാമർശം. പ്രസംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഹിന്ദു യുവതികളെ പ്രത്യേക മതത്തിലുള്ള ആരെങ്കിലും ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ മതത്തിലെ സ്ത്രീകളെ താൻ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്റംഗിന്‍റെ പ്രസ്താവന. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അനുവദിക്കരുതെന്നും ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷനും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - hate speech, rape threat; Bajrang muni das under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.