ഹരിയാനയിൽ വിദ്യാർഥി കോളജ്​ അധ്യാപകനെ വെടി​െവച്ച്​ കൊന്നു

ഛണ്ഡീഗഡ്​: ഹരിയാനയിൽ കോളജ്​ പ്രഫസറെ വിദ്യാർഥി വെടിവെച്ചുകൊന്നു. സോനാപതി​െല ഷഹീദ്​ ദൽബീർ സിങ്​ കോളജ്​ കാമ്പസിൽ ഇന്നു രാവിലെ എട്ടരയോടെയാണ്​​ സംഭവം. കോളജിലെ ഇംഗ്ലീഷ്​ പ്രഫസറായിരുന്ന രാജേഷാണ്​ കൊല്ലപ്പെട്ടത്​. എന്നാൽ കൊലപാതകത്തി​​​െൻറ കാരണം വ്യക്​തമല്ല. 

രാജേഷ്​ ഒാഫീസിലിരിക്കു​േമ്പാൾ​ ഒരു വിദ്യാർഥി വന്ന്​ നാലു തവണ വെടിയുതിർത്ത ശേഷം സംഭവസ്​ഥലത്തു നിന്ന്​ രക്ഷപ്പെടുകയായിരുന്നു. രാജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്​ഥീരീകരിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

അക്രമി മുഖം മറച്ചാണ്​ വന്നതെന്നും ഞൊടിയിടയിൽ വെടിവെപ്പ്​ നടത്തി രക്ഷപ്പെ​െട്ടന്നും സംഭവ സമയം രാജേഷിനൊപ്പം ഒാഫീസിലുണ്ടാലയിരുന്ന അധ്യാപകൻ പറഞ്ഞു. അക്രമി വിദ്യാർഥിയാണെന്ന്​ തോന്നി. എന്നാൽ ഇൗ കോളജിൽ തന്നെയുള്ള ആളാണോ എന്ന്​ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Haryana college professor shot dead by student -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.