മന്ത്​സൗർ സന്ദർശനം: ഹാർദിക്​ പ​േട്ടൽ അറസ്​റ്റിൽ

ന്യൂഡൽഹി: കാർഷിക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ത്​സൗർ സന്ദർശിക്കാനെത്തിയ ഹാർദിക്​ പ​േട്ടലിനെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ചൊവ്വാഴ്​ച രാവിലെ മന്ത്​സൗറിലേക്കുള്ള യാത്രാ മധ്യേ നീമഞ്ച്​ ജില്ലയിൽ വെച്ചാണ്​ പ​േട്ടൽ സമുദായ സംവരണ സമര നേതാവായ ഹാർദിക്​ പ​േട്ടലിനെ അറസ്​റ്റു ചെയ്​തത്​. 
മന്ത്​സൗറിലെ കർഷകരെ സന്ദർശിക്കുമെന്ന്​ തിങ്കാളാഴ്​ച തന്നെ ഹാർദിക്​ വ്യക്തമാക്കിയിരുന്നു. 

മന്ത്​സൗറിലെ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന്​ ആരോപിച്ച്​ സാമൂഹിക പ്രവർത്തകരുടെയും നേതാക്കളുടെയും സന്ദർശനം പൊലീസ്​ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മേധാപട്​കർ, യോഗേന്ദ്രയാദവ്​, സ്വാമി അഗ്നിവേശ്​ എന്നിവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ നീക്കിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പത്​ മാസം ജയിൽ ശിക്ഷ അനുഭവിച്ച ഹാര്‍ദിക് പട്ടേല്‍ കോടതി ഉത്തരവിനെ തുടർന്ന്​ ആറുമാസത്തേക്ക് ഗുജറാത്തിന് പുറത്ത് കഴിയുകയായിരുന്നു. 

Tags:    
News Summary - Hardik Patel Arrested En Route to Violence-hit Mandsaur in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.