സി.​പി. രാ​ധാ​കൃ​ഷ്ണൻ, ടി.കെ.എസ്. ഇളങ്കോവൻ

തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിൽ സന്തോഷം; എന്നാൽ പിന്തുണക്കില്ലെന്ന് ഡി.എം.കെ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ​ൻ.​ഡി.​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യും ത​മി​ഴ്നാ​ട് സ്വദേശിയുമായ സി.​പി. രാ​ധാ​കൃ​ഷ്ണ​നെ പിന്തുണക്കില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). എന്നാൽ, സി.​പി. രാ​ധാ​കൃ​ഷ്ണൻ ഒരു ബി.ജെ.പി സ്ഥാനാർഥിയാണ്. അതിനാൽ ഡി.എം.കെക്ക് പിന്തുണക്കാൻ സാധിക്കില്ലെന്ന് ഡി.എം.കെ ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി.

ഒരു തമിഴനെ എ​ൻ.​ഡി.​എ​സ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ട്. എന്നാൽ, ഇൻഡ്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കും. ഡി.എം.കെ ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാണ്. സഖ്യത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് വേണ്ടി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തിന് ധനസഹായം നൽകുന്നില്ല. ഭാഷാ, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ തമിഴ്നാടിന്‍റെ നയം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. തമിഴനായ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണക്കുന്നില്ലെന്ന് ബി.ജെ.പി പ്രചാരണം നടത്തിയാൽ കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങൾ പറയാൻ സംസ്ഥാനത്തിന് സാധിക്കുമെന്നും ടി.കെ.എസ്. ഇളങ്കോവൻ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചയാണ് മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റും ബി.​ജെ.​പി ത​മി​ഴ്നാ​ട് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ.​ഡി.​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി പ്രഖ്യാപിച്ചത്. പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാൻ തീരുമാനിച്ച​ത്. രാ​ധാ​കൃ​ഷ്ണ​ൻ കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള പ്ര​ഭാ​രി​യാ​യി​രു​ന്നു.

Tags:    
News Summary - Happy to see Tamilian nominated as Vice Presidential candidate; but DMK says it will not support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.