ഹജ്ജ് നയം: സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

ന്യൂഡൽഹി: കേരളാ ഹജ്ജ് കമ്മിറ്റി ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്തു നൽകിയ പരാതിയിൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വർഷം കൂടുതൽ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നൽകണമെന്നും ഉള്ള ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. അധികമുള്ള സീറ്റ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി വിവിധ സംസ്ഥാനങ്ങൾക്കായി നൽകുമെന്നതാണ് കേന്ദ്ര നിലപാട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക.

Tags:    
News Summary - Hajj Policy: Supremecourt hear Petition -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.