ഫിറോസാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ആഴ്ച യു.പിയിലെ ഫിേറാസാബാദിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ആ സംഭവം. ഒരുകൂട്ടം ആളുകൾ അജയ് കുമാർ എന്ന പൊലീസുകാരനെ ആക്രമിക്കുന്നു. ഇതറിഞ്ഞ ഹാജി ഖാദിർ എന്നയാൾ പാഞ്ഞെത്തി. കുമാറിനെ അവിടെനിന്ന് രക്ഷിച്ച് തെൻറ വീട്ടിൽ കൊണ്ടുപോയി പരിചരിച്ചു. സ്ഥിതിഗതികൾ ശാന്തമായതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ‘‘ഹാജി ഖാദിർ എെന്ന അദ്ദേഹത്തിെൻറ വീട്ടിൽ കൊണ്ടുപോയി.
എെൻറ കൈവിരലുകൾക്കും തലക്കും മുറിവേറ്റിരുന്നു. എനിക്കദ്ദേഹം കുടിക്കാൻ വെള്ളവും ധരിക്കാൻ വസ്ത്രവും തന്നു. സുരക്ഷിതനാണെന്ന് സമാധാനിപ്പിച്ചു. പിന്നീട് എന്നെ സ്റ്റേഷനിലെത്തിച്ചു’’ - കുമാർ വിവരിച്ചു. ‘‘അദ്ദേഹം ഒരു മാലാഖയെപ്പോലെയാണ് എെൻറ ജീവിതത്തിലേക്ക് കടന്നുവന്നത്. അദ്ദേഹം എത്തിയില്ലായിരുന്നുവെങ്കിൽ അവരെന്നെ കൊന്നിട്ടുണ്ടാവുമായിരുന്നു’’ -കുമാർ കൂട്ടിച്ചേർത്തു. നമസ്കരിച്ചുകൊണ്ടിരിക്കെയാണ് പൊലീസുകാരനെ ആക്രമിക്കുന്ന കാര്യം ആരോ വന്ന് ഖാദിറിനോട് പറഞ്ഞത്. ‘‘അയാളെ ഏതുവിധേനയും രക്ഷിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ആ പൊലീസുകാരെൻറ പേരോ മറ്റൊന്നുംതന്നെ എനിക്കറിയുമായിരുന്നില്ല. ഞാനത് ചെയ്തത് മനുഷ്യത്വത്തിെൻറ പേരിലാണ്’’ -സംഭവത്തെക്കുറിച്ച് ഖാദിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.