ന്യൂഡൽഹി: ഈവര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ ഇഴയുന്ന സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ ക്ഷണിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാർ ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ കണ്ടു. പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് പി.വി. അബ്ദുല്‍ വഹാബ്, ഡോ.അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരടങ്ങുന്ന സംഘം മന്ത്രിയെ കണ്ടത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചിട്ടില്ലെന്നും സെലക്ഷന് കിട്ടുന്നവർക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാൻ സമയം കിട്ടാതെവരുമെന്നും ലീഗ് എം.പിമാര്‍ മന്ത്രിയോട് പറഞ്ഞു. ആശങ്ക വേണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനം ഉള്ളതിനാൽ കൃത്യസമയത്ത് കാര്യങ്ങൾ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ ഹജ്ജ് നയം ഇതുവരെയും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. എംബാര്‍ക്കേഷന്‍ പോയന്റ് കൂട്ടുന്നത് നല്ലതാണെന്നും ലീഗ് നേതാക്കള്‍ മന്ത്രിയോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.