ന്യൂഡൽഹി: പിതാവ് വീട്ടുതടങ്കലിലാക്കിയ ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കെപ്പട്ടിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കിയതിെൻറ രേഖയെന്നുപറഞ്ഞ് സുപ്രീംകോടതിയെ കബളിപ്പിക്കാൻ ശ്രമം. കേസിലെ പുതിയ രേഖ എന്ന് അവകാശപ്പെട്ട് ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിെൻറ ഒരു വാർത്തയുമായാണ് ഹാദിയയുടെ പിതാവ് അശോകൻ കോടതിയെ സമീപിച്ചത്. കേസ് നടത്താൻ കേരളത്തിൽനിന്ന് 80 ലക്ഷം പിരിച്ചതിെൻറ െതളിവായി പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നെടുത്ത പേജ് മറ്റൊരു രേഖയായും സമർപ്പിച്ചിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസി മുദ്രവെച്ച കവറിൽ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചതിനു പിറകെയാണ് അശോകെൻറ രേഖാസമർപ്പണം. നാല് രേഖകളാണ് തനിക്ക് പുതുതായി സമർപ്പിക്കാനുള്ളതെന്ന് ഇതിനായി നൽകിയ അപേക്ഷയിൽ അദ്ദേഹം ബോധിപ്പിച്ചെങ്കിലും അവയിൽ ആദ്യത്തേത് ശഫിൻ ജഹാന് തീവ്രവാദബന്ധമുെണ്ടന്ന് ആരോപിക്കാൻ നേരേത്ത സമർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റുകളും കമൻറുകളുമാണ്. ഹാദിയയുടെ ഭർത്താവ് തീവ്രവാദ മനഃസ്ഥിതിയുള്ള ആളാണെന്ന് സ്ഥാപിക്കാനാണ് െഎ.എസ് ബന്ധമുള്ള മൻസി ബുറാഖിയുമായി നടത്തിയ ചാറ്റുകളെന്ന പേരിലുള്ളതടക്കം വീണ്ടും പുതിയ രേഖയായി സമർപ്പിച്ചത്.
രണ്ടാമത്തെ രേഖയെന്ന നിലയിലാണ് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ൽ വന്ന പ്രസ്താവന വളച്ചൊടിച്ച് സമർപ്പിച്ചത്. ഹാദിയയുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനം പൊലീസ് കണ്ടിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ മോഹൻകുമാർ പറഞ്ഞെന്നാണ് അശോകെൻറെ അവകാശവാദം. എന്നാൽ, പൊലീസിന് ഹാദിയയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് േമാഹൻകുമാർ വാർത്തലേഖകരോട് പറഞ്ഞെന്നാണ് പത്രവാർത്തയിലുള്ളത്. മൊഴിയെടുക്കാൻ കഴിഞ്ഞില്ല എന്നതിനെ ഹാദിയക്ക് മനുഷ്യാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് അവതരിപ്പിക്കുകയാണ് പിതാവ് ചെയ്തത്.
ഒക്േടാബർ 25ന് അശോകെൻറ വീട്ടിലേക്ക് എസ്.ഡി.പി.െഎ മാർച്ച് നടത്തിയെന്ന് കാണിക്കാൻ സമർപ്പിച്ച ‘ടൈംസ് ഒാഫ് ഇന്ത്യ’ റിപ്പോർട്ടാണ് മൂന്നാമത്തെ രേഖ. പ്രവർത്തകർക്കിടയിൽ തീവ്രവാദ ഘടകങ്ങളുള്ള പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ നിലവിൽ സുപ്രീംകോടതിയിലുള്ള ഇൗ കേസ് നടത്താൻ കേരളത്തിലെ എല്ലാ ജില്ലകളിലും പിരിവ് നടത്തി 80 ലക്ഷം രൂപ സമാഹരിച്ചതിെൻറ രേഖയാണ് നാലാമത്തെ രേഖ. ഇത് വ്യക്തമാക്കുന്ന പോപുലർ ഫ്രണ്ട് വെബ്സൈറ്റിലെ പേജാണ് കോടതിയിൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.