തൃണമൂൽ കോൺഗ്രസിന്‍റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്തു. ഹാക്കർമാർ പ്രൊഫൈൽ പേരും ചിത്രവും മാറ്റി.

'യുഗ ലാബ്സ്' എന്നാണ് പേര് മാറ്റിയിരിക്കുന്നത്. തൃണമൂലിന്‍റെ ചിഹ്നത്തിന് പകരം ഹാക്കർമാരുടേതെന്ന് കരുതുന്ന ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിപ്റ്റോ ട്രേഡിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനമാണ് യുഗ ലാബ്സ്. അതേസമയം, ഹാക്ക് ചെയ്യപ്പെട്ട ശേഷം പുതിയ ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല.

ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ടതായും പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. 


Tags:    
News Summary - Hackers Target Trinamool's Twitter Handle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.