ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി ഹൈകോടതിയിൽ

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ആരാധനക്ക് അനുമതിതേടിയ അഞ്ച് ഹിന്ദുസ്ത്രീകളുടെ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലിക്കുന്ന അൻജുമൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈകോടതിയെ സമീപിച്ചു.

ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ സ്ഥിതി തുടരണമെന്ന നിയമം ഹിന്ദുസ്ത്രീകളുടെ ഹരജിക്ക് തടസ്സമല്ലെന്ന വാരാണസി കോടതിവിധി റദ്ദാക്കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുകിടക്കുന്ന പള്ളിവളപ്പിൽ ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ഹിന്ദുസ്ത്രീകളുടെ ആവശ്യം.

Tags:    
News Summary - Gyanvapi Masjid Committee in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.