റയാൻ സ്കൂൾ കൊലപാതകം: വിദ്യാർഥി കുറ്റം സമ്മതിച്ചതായി സി.ബി.ഐ

ന്യൂഡൽഹി: ഗുഡ്ഗാവിലെ റയാൻ സ്കൂളിലെ രണ്ടാംക്ളാസുകാരൻ പ്രദ്യുമൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ സ്കൂളിലെ പതിനൊന്നാം ക്ളാസുകാരൻ കുറ്റം സമ്മതിച്ചതായി സി.ബി.ഐ. ഇത് സംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ ഇന്ന് കോടതിയിൽ സമർപ്പിച്ചു.

പരീക്ഷകൾ മാറ്റിവെക്കാനും പി.ടി.എ മീറ്റിങ് നടക്കാതിരിക്കാനുമാണ് വിദ്യാർഥി ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐയുടെ വാദം. പ്ളസ് വൺ വിദ്യാർഥിയുടെ അക്കാദമിക് പെർഫോമൻസ് രേഖകളും സി.ബി.ഐ പരിശോധിച്ചു.

എന്നാൽ, വിദ്യാർഥി നിരപരാധിയാണെന്ന് പിതാവ് പ്രതികരിച്ചു. പലരും ഉൾപ്പെട്ട ഗൂഢാലോചനയാണിതെന്നും ഇതിന് പിന്നിലുള്ള കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. 

സെപ്തംബർ എട്ടിനാണ് തൊണ്ട മുറിച്ച് രക്തം വാർന്ന് കൊല്ലപ്പെട്ട നിലയിൽ സ്കൂൾ ടോയ്ലെറ്റിൽ രണ്ടാംക്ളാസുകാരനെ കണ്ടെത്തിയത്. മുർച്ഛയുള്ള ആയുധം കൊണ്ടുള്ള മുറിവേറ്റാണ് പ്രദ്യുമൻ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടി കൊല്ലപ്പെട്ട ദിവസം തന്നെ സ്കൂൾ ബസിലെ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Tags:    
News Summary - Gurugram school murder: Class 11 student has confessed to crime, says CBI-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.