റയാൻ ഇന്‍റർനാഷണൽ സ്കൂൾ കൊലപാതകം; ബസ് കണ്ടക്ടറെ വെറുതെ വിട്ടു

ഗുർഗാവ്: ഡൽഹി റയാൻ ഇന്‍റർനാഷണൽ  സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ താക്കൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ വെറുതേ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കുട്ടിയെ കൊലപ്പെടുത്തിയത് ഇ‍‍‍‍യാളല്ലെന്ന് നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിൽ സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2017 സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറത്ത് നിലയിൽ പ്രദ്യുമ്നനെ കണ്ടെത്തിയത്.  

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് പ്രദ്യുമ്നന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്

Tags:    
News Summary - Gurugram school murder case: Accused bus conductor acquitted Posted By: Madhuri Adnal Updated: Wednesday, Februa-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.