Posted On
date_range Updated On
date_range ട്രാൻസ്ജെൻഡർ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ഗുഡ്ഗാവ്: ട്രാൻസ്ജെൻഡർ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വെള്ളിയാഴ്ച രാത്രി പൊലീസ് പരിശോധനക്കിടെയാണ് സുരേന്ദ്രർ പിടിയിലായത്. സുരേന്ദ്രറിൽ നിന്ന് പിസ്റ്റലുകളും മൂന്ന് കാട്രിഡ്ജുകളും കണ്ടെടുത്തിട്ടുണ്ട്.
റോത്തക് സുരമൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ബാരിക്കേഡ് വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ രജനി എന്ന ട്രാൻസ്ജെൻഡർ സ്ത്രീയെ കൊന്നിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. നവംബർ 28നായിരുന്നു സംഭവം. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.