സിർസ (ഹരിയാന): ബലാത്സംഗക്കേസുകളിൽ 20 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ ദേര സച്ചാ സൗദ ആസ്ഥാനത്ത് അനധികൃത പടക്ക ഫാക്ടറി. രണ്ടു ദിവസമായി സുരക്ഷസേന നടത്തുന്ന പരിശോധനയിലാണിത് കണ്ടെത്തിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് രഹസ്യ ഇടനാഴിയുണ്ട്. അേങ്ങാട്ടുള്ള ഫൈബർ ടണലും കെണ്ടത്തി.
പഞ്ചാബ് -ഹരിയാന െെഹകോടതി നിർദേശപ്രകാരമാണ് പൊലീസും അർധൈസനിക വിഭാഗങ്ങളും സിവിൽ ഉദ്യോഗസ്ഥരും െവള്ളിയാഴ്ച ആശ്രമത്തിൽ പരിശോധന തുടങ്ങിയത്. ദുരൂഹത ഉയർത്തുന്നതാണ് ഇവിടത്തെ കാഴ്ചകൾ. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തതായി പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ പറഞ്ഞു. ഫാക്ടറി പൂട്ടി സീൽ ചെയ്തു. ഗുർമീത് താമസിച്ചിരുന്ന സ്ഥലം ‘ഗുഫ’ എന്നാണ് അറിയപ്പെടുന്നത്. ആശ്രമത്തിലെ വനിതകൾ താമസിച്ചിരുന്നത് ‘സദ്വി നിവാസി’ലായിരുന്നു. അങ്ങോട്ടുള്ള ടണൽ മണ്ണ് നിറച്ച നിലയിലാണ് കണ്ടെത്തിയത്.
നിരോധിത കറൻസി, രജിസ്റ്റർ ചെയ്യാത്ത ആഡംബര കാർ തുടങ്ങിയവ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. സ്ത്രീകളെ െെലംഗികമായി പീഡിപ്പിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു നിലവറയും പൊലീസ് സീൽ ചെയ്തു. കമ്പ്യൂട്ടറുകളും ചില മരുന്നുകളും എ.കെ 47 തോക്കിെൻറ തിരകൾ സൂക്ഷിച്ചിരുന്ന പാക്കറ്റും മറ്റും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടപടികൾ പൂർണമായും വിഡിയോയിൽ പകർത്തി. റിട്ട. ജില്ല സെഷൻസ് ജഡ്ജി എ.കെ.എസ്. പവാറാണ് ഹൈേകാടതി ഉത്തരവ് പ്രകാരം പരിശോധനക്ക് മേൽനോട്ടം വഹിക്കുന്നത്.
അതേസമയം, ഗുർമീത് സിങ്ങിനെ ജയിലിൽ അടച്ചതിനെ തുടർന്ന് ആഗസ്റ്റ് 25ന് പഞ്ച്കുളയിലുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ദേര സച്ചാ സൗദയുടെ രണ്ട് അനുയായികളെ അറസ്റ്റ് ചെയ്തതായി ചണ്ഡീഗഢ് പൊലീസ് അറിയിച്ചു. ചാംകൗർ സിങ്, ദാൻ സിങ് എന്നിവരാണ് അറസ്റ്റിലായത്. പഞ്ച്കുളയിലെ ദേര കേന്ദ്രത്തിെൻറ ചുമതലക്കാരനാണ് ചാംകൗർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.