Posted On
date_range Updated On
date_range കശ്മീർ സന്ദർശന അനുമതി തേടി ഗുലാം നബി ആസാദ് കോടതിയിൽ
ന്യൂഡൽഹി: കുടുംബത്തിെൻറ ക്ഷേമം അന്വേഷിക്കാൻ ജമ്മു-കശ്മീർ സന്ദർശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചു. ആസാദിെൻറ ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് പരിഗണിക്കും.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയ ശേഷം അവിടം സന്ദർശിക്കാൻ ആസാദ് ശ്രമിച്ചെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.