അമേരിക്കയിൽ സൂപ്പർമാർക്കറ്റിൽ ഗുജറാത്ത് സ്വദേശിനി വെടിയേറ്റു മരിച്ചു

അമേരിക്കയിലെ വിർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടയിൽ ഗുജറാത്ത് സ്വദേശി വെടിയേറ്റു മരിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഈ കടയിൽ ജോലി ചെയ്തുവരികയായിരുന്ന 45കാരിയായ മേഘ്‌നാബെൻ പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ജന്ത്രാലാണ് ഇവരുടെ സ്വദേശം.

കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. മുഖം മറച്ചൊരാൾ ആളൊഴിഞ്ഞ കടയിലേക്ക് കയറിവരികയും കൗണ്ടറിലുണ്ടായിരുന്ന മേഘ്‌നാബെന്നുമായി സംസാരിക്കുകയും ചെയ്തു. സംഭാഷണത്തിനിടയിൽ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് അയാൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കടയിലെ ചില സാധനങ്ങൾ നിലത്തിട്ട് അയാൾ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ട മേഘ്‌നാബെൻ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേലിനും മകൾ നക്ഷീബെൻ മകൻ സ്മിത് എന്നിവർക്കുമൊപ്പമാണ് അമേരിക്കയിൽ താമസിച്ചിരുന്നത്.

Tags:    
News Summary - Gujarati woman shot dead in supermarket in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.