ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി: ന്യായീകരണവുമായി തെരഞ്ഞെടുപ്പ്​ കമീഷൻ

ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കാത്തതിന്​ ന്യായീകരണവുമായി മുഖ്യ ​തെരഞ്ഞെടുപ്പ്​ കമീഷണർ അചൽ കുമാർ ജ്യോതി. ഗുജറാത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്​ തീയതി പ്രഖ്യാപിക്കാതിരുന്നത്​. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ ധാരാളം സർക്കാർ ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും ഇൗ സമയത്ത്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാൽ ജീവനക്കാർക്ക്​ബുദ്ധിമുട്ടാകുമെന്നും കമീഷണർ പറഞ്ഞു.

ആകെ 26443 സർക്കാർ ജീവനക്കാരെ തെരഞ്ഞെടുപ്പ്​ ജോലികൾക്ക്​ വേണം. ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്​. കമീഷനാണെങ്കിൽ ജീവനക്കാരെ നൽകാനുമാകില്ല. തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവെച്ച്​ ജീവനക്കാർ തെരഞ്ഞെടുപ്പ്​ ജോലികളിൽ ഏർപ്പെടേണ്ടി വരും. അതിനാലാണ്​ തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന്​ അചൽ കുമാർ ജ്യോതി അറിയിച്ചു. 

ഹിമാചൽ പ്രദേശിലും സമീപ സംസ്​ഥാനങ്ങളിലും മഞ്ഞുവീഴ്​ചക്ക്​ സാധ്യതയുള്ളതിനാൽ നവംബർ പകുതിയോടെ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ സംസ്​ഥാനത്തെ പാർട്ടികളും ഭരണാധികാരികളുമാണ്​ കമീഷനോട്​ ആവശ്യ​െപ്പട്ടത്​. അതനുസരിച്ചാണ്​ അവിടെ തീയതി പ്രഖ്യാപിച്ചത്​. ഹിമാചലിലെ ഫലപ്രഖ്യാപനത്തിന്​ മുമ്പായി തന്നെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ നടത്തും. അതിനാൽ തന്നെ ഹിമാചലി​​​െൻറ ഫലം ഗുജറാത്തിനെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷണർ അറിയിച്ചു. 

അതിനിടെ, ഗുജറാത്ത് നിയമസഭാ  തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി. 

Tags:    
News Summary - Gujarat Poll Date: EC Justifies its Decision - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.