അഹ്മദാബാദ്: ഗുജറാത്തില്‍ നേതാക്കള്‍ക്കെതിരെ ജനരോഷമുയരുന്നതില്‍ ബി.ജെ.പിക്ക് ആശങ്ക. രണ്ടുമാസത്തിനിടെ പൊതുചടങ്ങുകളില്‍ ജനങ്ങളുടെ ആക്രമണത്തിനിരയായത് അരഡസനോളം നേതാക്കളാണ്. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത് രണ്ടു ദിവസം മുമ്പാണ്.
പൊതുചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെടുന്ന മന്ത്രിമാരും ബി.ജെ.പി നേതാക്കളും ആക്രമിക്കപ്പെടില്ളെന്ന് സംഘാടകരില്‍നിന്ന് ഉറപ്പുവാങ്ങാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്. ജനങ്ങള്‍ക്ക് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധമുണ്ടെന്നും അവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ ജനപ്രീതി കുറയുകയാണെന്നുമാണ് അക്രമങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു. ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടി തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും നേതാവ് പറഞ്ഞു.
ഫെബ്രുവരി ആറിന് ഗാന്ധിനഗര്‍ ജില്ലയില്‍ പട്ടേല്‍ സമുദായക്കാരുടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് നേരെ വെള്ളപ്പാക്കറ്റുകള്‍ എറിഞ്ഞതാണ് നേതാക്കള്‍ക്കെതിരായ അക്രമങ്ങളില്‍ ഏറ്റവും പുതിയത്. സംവരണത്തിനായുള്ള പാട്ടീദാര്‍ സമുദായക്കാരുടെ മുറവിളിക്ക് സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ളെന്ന രോഷമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും അടുത്ത ദിവസം ജാമ്യത്തില്‍ വിട്ടു.
അറസ്റ്റിലായവരെ കാണാന്‍ പാട്ടീദാര്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ സ്റ്റേഷനിലത്തെുകയും ചെയ്തു. ഫെബ്രുവരി അഞ്ചിന് പാര്‍ട്ടിയുടെ രാജ്യസഭ എം.പി ശങ്കര്‍ വേഗദിനെ ഒരാള്‍ മര്‍ദിച്ചിരുന്നു. എം.പി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ളെന്നുമാത്രമല്ല, ബി.ജെ.പി വികസനം കൊണ്ടുവന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നാണ് അറസ്റ്റിലായയാള്‍ പൊലീസിനോട് പറഞ്ഞത്.
അതേദിവസം, സൂറത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനത്തെിയ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കറുത്ത വസ്ത്രങ്ങള്‍ കൊണ്ടുള്ള മാല അണിയിച്ചിരുന്നു. കോണ്‍ഗ്രസ് അനുഭാവികളെന്ന് കരുതുന്ന പത്തുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സുരേഷ പ്രഭു മന്ത്രിസ്ഥാനത്തത്തെിയശേഷം റെയില്‍വേ യാത്രാക്കൂലി കൂടിയെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നതെന്നും സംഭവത്തെ കോണ്‍ഗ്രസ് ന്യായീകരിച്ചു. ഫെബ്രുവരി രണ്ടിന് ഗുജറാത്ത് യുവമോര്‍ച്ചയുടെ പുതിയ പ്രസിഡന്‍റ് രുത്വിജ് പട്ടേലിന് സൂറത്തില്‍ കല്ലും മഷിയും മുട്ടയും കൊണ്ട് ഏറുകിട്ടിയിരുന്നു.
പാട്ടീദാര്‍ സംവരണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ രോഷമുള്ള പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) അംഗങ്ങളാണ് ഇതിന് പിന്നിലെന്നാണ് കണ്ടത്തെിയത്. ജനുവരി അവസാനയാഴ്ച ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ജയന്തി കവാദിയ സുരേന്ദ്ര നഗറില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നത് ജനങ്ങള്‍ തടഞ്ഞിരുന്നു. മണ്ഡലത്തിനുവേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ളെന്നതാണ് മന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാത്തതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.