13,000 കോടിയുടെ കള്ളപ്പണം ​െവളി​പ്പെടുത്തിയ ഗുജറാത്ത്​ വ്യവസായി ഒളിവിൽ

അഹമ്മദാബാദ്​: വരുമാനം സ്വയം ​െവളി​െപ്പടുത്തൽ പദ്ധതി പ്രകാരം(​െഎ.ഡി.എസ്​) ഗുജറാത്തിലെ വസ്​തു വ്യാപാരി മഹേഷ്​ ഷാ വെളി​െപ്പടുത്തിയ 13860 കോടി രൂപ കള്ളപ്പണമായി ആദായ നികുതി വകുപ്പ്​ പ്രഖ്യാപിച്ചു.

െഎ.ഡി.എസ് അവസാനിക്കുന്നസെപ്​തംബർ 30നാണ് ​മഹേഷ്​ ഷാ കണക്കുകൾ വെളിപ്പെടുത്തിയത്​. എന്നാൽ പദ്ധതി പ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബർ 30നകം അടച്ചില്ല എന്നതിനാൽ ഷായു​െട മുഴുവൻ ആദായവും കള്ളപ്പണമായി പ്രഖ്യാപിക്കുകയായിരുന്നു.ഇദ്ദേഹത്തി​െൻറ വസതിയിലും സ്​ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്​ പരിശോധന തുടങ്ങി. ഇതോടെ ഷാ ഒളിവിൽ പോയിരിക്കുകയാണ്​.

നികുതി അടച്ചാൽ കള്ളപ്പണം വെളിപ്പെടുത്തുന്നവർക്കു നൽകുന്ന പ്രത്യേക നിയമാനുകൂല്യം ഷായ്ക്കു ലഭിക്കാനർഹതയില്ലെന്നാണ്​ ആദായ നികുതി വകുപ്പി​െൻറ വിലയിരുത്തൽ. ഇതേത്തുടർന്നാണു ഷായുടെ വസ്തുവകകളെക്കുറിച്ചും മറ്റും വകുപ്പ് ഊർജിതമായ അന്വേഷണം ആരംഭിച്ചത്. ഇത് ഒരാളുടെ മാത്രം ആദായമാണോ അതല്ല, മറ്റു ബിസിനസുകാരുടെ കൂടി ബിനാമി പണമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

 

 

Tags:    
News Summary - Gujarat Man, Who Declared Over 13,000 Crores In Black Money, Goes Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.