ഗുജറാത്ത് തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം അവസാനിച്ചു; ഡിസംബർ ഒന്നിന് വോട്ടെടുപ്പ്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച പ്രചാരണമവസാനിച്ചു. ഇവിടങ്ങളിൽ ഡിസംബർ ഒന്നിനാണ് വോട്ടെടുപ്പ്. ആകെയുള്ള 182 സീറ്റുകളിൽ ബാക്കി 93ൽ ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ പ്രചാരണത്തിനെത്തിയിരുന്നു. ചൊവ്വാഴ്ച നഡ്ഡയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയത്.

ആദ്യഘട്ടത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ​സു​ദാ​ൻ ഖ​ഡ്‍വി, ഗുജറാത്ത് മുൻ മന്ത്രി പുരുഷോത്തം സോളങ്കി, ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബ തുടങ്ങിയവർ മത്സരിക്കുന്നുണ്ട്.

കോൺഗ്രസിനുവേണ്ടി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ആം ആദ്മി പാർട്ടിക്കുവേണ്ടി ​ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പ്രചാരണത്തിൽ സജീവമാണ്. 

Tags:    
News Summary - Gujarat: First phase campaign ends; Voting is on December 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.