അഹ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുന്ന എം.എൽ.എമാരുടെ എണ്ണം കൂടുന്നു. മാനവാദർ എം.എൽ.എ അരവിന്ദ് ലഡാനിയാണ് ഒടുവിൽ എം.എൽ.എ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സ്വീകരിച്ചതായി നിയമസഭ സ്പീക്കർ ശങ്കർ ചൗധരി അറിയിച്ചു.
ബി.ജെ.പിയിൽ ചേരുമെന്ന് ലഡാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നു മാസത്തിനിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്ന നാലാമത്തെ എം.എൽ.എയാണ് ഇദ്ദേഹം. 182 അംഗ സഭയിൽ 13 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുകയാണ്.
അർജുൻ മോദ്‌വാദിയ, മുൻ കേന്ദ്രമന്ത്രി നരൺ രത്വ, മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയോട് വിടപറഞ്ഞ് ബി.ജെ.പിയിലെത്തിയിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് നേതാവ് മുലു കണ്ടോറിയയും ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.