ബംഗളുരു: താലികെട്ടിയതിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. പ്രവീൺ എന്ന യുവാവാണ് മരിച്ചത്.
താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
മധ്യപ്രദേശിൽ സമാനമായ സംഭവം ഉണ്ടായി. സംഗീത് ചടങ്ങിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ 23 വയസ്സുള്ള യുവതിക്ക് ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.