പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി യോഗി ആദിത്യനാഥ്​

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക്​ നേരേ വീണ്ടും ഭീഷണിയുമായി യു.പി മുഖ്യമന്ത്രി യോഗ ി ആദിത്യനാഥ്​. സി.എ.എ വിരുദ്ധ സമരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ തൻെറ സർക്കാരിന്​ നന്നായി അറിയാമെന്നും തങ ്ങളുടെതായ രീതിയിൽ പരിഹാരം കാണുമെന്നും യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്​ ആഗ്രയിൽ നടന്ന പൊതുയ ോഗത്തിലാണ്​ യോഗിയുടെ പ്രകോപനപരമായ പരാമർശങ്ങൾ.

‘ആരും ആശങ്കപ്പെടേണ്ടതില്ല. ഈ പ്രതിഷേധക്കാരെ ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്ന്​ സർക്കാറിന്​ നന്നായി അറിയാം. പ്രതിഷേധിക്കാനും തങ്ങളുടെ വീക്ഷണങ്ങൾ അവതരിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്​. പക്ഷേ, ദേശവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടാൻ ആർക്കും അവകാശമില്ല’ - യോഗി പറഞ്ഞു.

തങ്ങള​ുടെ വസ്​തുവകകൾ കണ്ടുകെട്ടുമെന്ന്​ തിരിച്ചറിഞ്ഞ സിമിക്കാരും പോപ്പുലർ ഫ്രണ്ടുകാരും പിൻവലിയ​ുകയും പകരം സ്​ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി അക്രമം സൃഷ്​ടിക്കാനാണ്​ ശ്രമിക്കുന്നതെന്നും യോഗി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘ആസാദി’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന്​ കഴിഞ്ഞ ദിവസം ആദിത്യനാഥ്​ താക്കീത്​ നൽകിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ യോഗി സർക്കാറിൻെറ പോലീസ്​ ക്രൂരമായ മർദനമാണ്​ അഴിച്ചുവിട്ടത്​. ഇതേ രീതിയിൽ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുമെന്ന സൂചന കൂടിയാണ്​ യോഗി ആദിത്യനാഥിൻെറ വിവാദ പരാമർശം.

Tags:    
News Summary - UP govt will handle anti-CAA protesters in its own style by Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.