ബാബറി മസ്​ജിദ്​​ കേസ്​: കേന്ദ്രസർക്കാർ കുറ്റപത്രം പിൻവലിക്കണമെന്ന്​ ശിവസേന

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട്  കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കേന്ദ്രസർക്കാർ  പിൻവലിക്കണമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റൗട്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ഒരു വശത്ത് ബാബറി മസ്ജിദ് കേസുമായി മുന്നോട്ട് പോവുകയും മറുവശത്ത് രാമക്ഷേത്ര നിർമാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും റൗട്ട് ചോദിച്ചു.

ബാബറി മസ്ജിദ് തകർത്ത കേസിൽ ശിവസേന തലവൻ ബാൽതാക്കെറയും പ്രതിയായിരുന്നു. ബാൽതാക്കൈറയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് അഭിപ്രായ പ്രകടനവുമായി ശിവസേന നേതാവ് രംഗത്തെത്തിയത്.

Tags:    
News Summary - Govt should withdraw chargesheet in babari case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.