ന്യൂഡൽഹി: രാജ്യത്തെ ഉലച്ച കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാറിന് അലോസരമുണ്ടാക്കുന്ന സമൂഹ മാധ്യമ ചർച്ചകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം. നൂറോളം പോസ്റ്റുകൾ നീക്കാൻ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയോട് ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ മോദി സർക്കാർ വരുത്തിയ വീഴ്ചകൾ വിശദീകരിക്കുന്ന പോസ്റ്റുകളാണ് ഇതിൽ ഭൂരിഭാഗവും.
കോവിഡുമായി ബന്ധപ്പെട്ട് സന്ദർഭത്തിന് ചേരാത്ത, പൊരുത്തമില്ലാത്ത, ബന്ധമില്ലാത്ത, പഴയ, വർഗീയത പ്രോത്സാഹിപ്പിക്കുന്ന, തെറ്റായ വിവരം നൽകുന്നവയാണ് പോസ്റ്റുകളെന്നാണ് കാരണമായി പറയുന്നത്. കോവിഡ് മഹാമാരിക്കെതിരെ രാജ്യമൊന്നാകെ ധീരമായ പോരാട്ടം നടത്തുേമ്പാൾ ചില കൂട്ടർ പരിഭ്രാന്തി പടർത്താൻ സോഷ്യൽ മീഡിയ ദുരുപയോഗിക്കുകയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. കോവിഡിനെതിരായ പോരാട്ടം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും വിശദീകരണമുണ്ട്.
ചില പോസ്റ്റുകൾ വർഗീയ പ്രേരകമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇടപെടലെന്നും ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം വിശദീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ സർക്കാറിനെ വിമർശിക്കാം. സഹായം തേടാം. നിർദേശങ്ങൾ മുന്നോട്ടുവെക്കാം. എന്നാൽ, ദുരുപയോഗം നടത്തുന്നവർക്കെതിരെ നടപടി കൂടിയേ തീരൂവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കേന്ദ്ര സർക്കാർ എതിർപ്പുന്നയിച്ച 50 ട്വീറ്റുകൾ നീക്കിയെന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.