Posted On
date_range Updated On
date_range സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി; ഡീനും പ്രതാപനും മാപ്പ് പറയണമെന്ന് അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് എം.പിമാരായ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നാവ് പീഡന വിഷയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സ്മൃതി ഇറാനി ലോക്സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഇരുവർക്കുമെതിരായ വിഷയം പ്രഹ്ലാദ് ജോഷിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതേതുടർന്നാണ് ഇരുവരും മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യമുന്നയിച്ചത്. ഇതേ ആവശ്യം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ആവശ്യെപ്പട്ടിട്ടുണ്ട്.
എന്നാൽ, മാപ്പ് പറയില്ലെന്നുംഭയപ്പെടുത്താൻ നോക്കരുതെന്നും കോൺഗ്രസ് പ്രതികരിച്ചു. പാർലമെൻറ് ചട്ടങ്ങൾ പാലിക്കാൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.