ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ്​ സി.എ.എയെന്ന്​ മോദി

ന്യൂഡൽഹി: ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ്​ പൗരത്വ ഭേദഗതി ബിൽ കൊണ്ട്​ വന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ ്രമോദി. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങ​ളോടുള്ള വാഗ്​ദാനം നിറവേറ്റുക എന്നതാണ്​ ബില്ലി​​​​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എൻ.സി.സി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിഭജനസമയത്ത്​ അനീതികൾ ഉണ്ടായി. ഒരു വര വരച്ചപ്പോൾ ഇന്ത്യയിലെ ജനങ്ങൾ രണ്ടായി മാറിയെന്നും മോദി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വിഭജനം എല്ലാവരും അംഗീകരിച്ചതാണ്​. വിഭജനാനന്തരം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തിൽ നെഹ്​റു-ലിഖായത്ത്​ കരാറിനും ഗാന്ധിജിക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ലെന്നും മോദി വ്യക്​തമാക്കി.വോട്ട്​ബാങ്ക്​ ലക്ഷ്യമിട്ടാണ്​ പ്രതിപക്ഷം സി.എ.എയെ എതിർക്കുന്നതെന്നും മോദി പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക്​ നേരെ വിദേശരാജ്യങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ​പ്രതിഷേധക്കാർ മൗനം പാലിക്കുന്നതെന്ത്​ കൊണ്ടാണെന്ന്​ മോദി ചോദിച്ചു. ദലിതർക്ക്​ വേണ്ടിയാണ്​ നിലകൊള്ളുന്നതെന്ന്​ പ്രതിഷേധക്കാരിൽ ചിലർ പറയുന്നു. എന്നാൽ, പാകിസ്​താനിൽ ആക്രമിക്കപ്പെടുന്ന ദലിതരെ കുറിച്ച്​ അവർ മിണ്ടുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

സർക്കാറിനെ കുറിച്ച്​ പ്രതിപക്ഷത്തി​​െൻറ കുപ്രചാരണങ്ങൾ ത​​െൻറ യശ്ശസിന്​ കളങ്കമുണ്ടാക്കുകയാണ്​. എന്നാൽ, താൻ പ്രതിപക്ഷത്തി​​െൻറ കുപ്രചാരണങ്ങൾ കാര്യമാക്കുന്നില്ലെന്നും മോദി പറഞ്ഞു.

Tags:    
News Summary - Govt brought citizenship law to correct historical injustice-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.