പൗരത്വ സമരത്തെ ഭീകരപ്രവർത്തനമാക്കി ഗവർണർ

ന്യൂഡൽഹി: ശാഹീൻബാഗ്​ അടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ​സമരത്തെ ഭീകര​പ്രവർത്തനമാക്കി കേരള ഗവർണ ർ ആരിഫ്​ മുഹമ്മദ്​ ഖാ​ൻ. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന സ്​റ്റുഡൻറ്​സ്​ പാർലമ​െൻറ്​ പരിപാടിയിലാണ്​ പൗരത്വ ദേഭഗ തി നിയമത്തെ നിരന്തരം ന്യായീകരിക്കുന്ന ഗവർണർ അതിനെതിരായ സമരങ്ങളിലേക്ക്​ സൂചന നൽകി സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാൻ റോഡിലിരിക്കുന്നതും ഭീകര പ്രവർത്തനമാണെന്ന പരാമർശം നടത്തിയത്​.

കൈയേറ്റം എന്നത്​ അ​ക്രമത്തി​​െൻറ രൂപത്തിൽ മാത്രമല്ല വരുക. പലരൂപത്തിലും ഇതുവരും. കാര്യങ്ങളെക്കുറിച്ച്​ ആശയക്കുഴപ്പമുണ്ടാക്കരുത്​. അഭിപ്രായ സ്വാതന്ത്ര്യത്തി​​െൻറ പേരിൽ നിങ്ങളുടെ വിചാരങ്ങളെ മറ്റുള്ളവരിൽ അടിച്ചേൽപിക്കരുത്​. നിങ്ങൾ എന്നെ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞാൻ സാധാരണജീവിതത്തിന്​ ഭംഗംവരുത്തും എന്ന അവസ്​ഥയാണിത്​. വിദ്യാർഥി പാർലമ​െൻറ്​ നടക്കുന്ന വിജ്ഞാൻ ഭവന്​ മുന്നിൽ അഞ്ചു പേർ വന്നിരുന്നത്​ തങ്ങൾ ആഗ്രഹിക്കുന്ന പ്രമേയം ഇൗ പാർലമ​െൻറ്​ പാസാക്കാതെ പിരിഞ്ഞുപോകില്ല എന്ന്​ പറയുേമ്പാലെയാണിതെന്ന്​ ഗവർണർ പരിഹസിച്ചു.

അതേസമയം, വി​േയാജനം ജനാധിപത്യത്തി​​െൻറ അന്തഃസത്തയാണെന്ന്​ അദ്ദേഹം പറയുകയും ചെയ്​തു. ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നൽകിയിരുന്ന 370ാ​ം വകുപ്പ്​ റദ്ദാക്കിയതിനെ ന്യായീകരിച്ച ഗവർണർ കശ്​മീരിൽ കാര്യങ്ങൾ സാധാരണനിലയിലായെന്ന്​ അവകാശപ്പെട്ടു.

Tags:    
News Summary - governors statement about caa protest as terror activity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.