ഗവർണർമാരുടെ പ്രവർത്തനം നിയമപരമല്ല -ഗുലാം നബി ആസാദ്​

ന്യൂഡൽഹി: രണ്ടു വർഷക്കാലമായി ചില ഗവർണർമാർ പ്രവർത്തിക്കുന്നത്​ നിയമപരമായല്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​. ജനാധിപത്യം പുനസ്​ഥാപിക്കുന്ന തീരുമാനം കൈക്കൊണ്ട സുപ്രീം കോടതി വിധിയിൽ​​ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരണത്തിന്​ ഭൂരിപക്ഷം ​െതളിയിക്കാൻ രണ്ടാഴ്​ച സമയം നൽകിയ ഗവർണർ ചരിത്രത്തിൽ വേറെയില്ല. താൻ ജമ്മു^കശ്​മീർ മുഖ്യമന്ത്രിയായപ്പോൾ ഒരാഴ്​ചയാണ്​ സമയം ലഭിച്ചത്​. എന്നാൽ ഇപ്പോൾ പാർട്ടികളെ പിളർത്താനായി 15 ദിവസം നൽകിയിരിക്കുണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സുപ്രീം കോടതി തീരുമാനത്തെ കുറിച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പി ഗവർണറെ സമീപിക്കുന്നതിനു മുമ്പു തന്നെ കോൺഗ്രസ്​^ജെ.ഡി.എസ്​ സഖ്യം 117 എം.എൽ.എമാരുടെ പട്ടിക ഗവർണർക്ക്​ നൽകിയിരുന്നു. ബി.​െജ.പി അവരുടെ താത്​പര്യത്തിനനുസരിച്ച്​ നിയമത്തെ മാറ്റി മറിക്കുകയാണ്​.  മണിപൂരിലും മേഘാലയയിലും ജനാധിപത്യ ചട്ടങ്ങളെ ലംഘിച്ചാണ്​ അവർ സർക്കാർ രൂപീകരിച്ചത്​. ഇവിടങ്ങളിൽ കോൺഗ്രസ്സാണ്​ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ സഖ്യത്തിലൂടെയാണ്​ ബി.ജെ.പി സർക്കാരുണ്ടാക്കിയത്​. ഇതേ നിയമം കർണാടകയിലും നടപ്പാക്കുമെന്നാണ്​ കോൺഗ്രസ് കരുതുന്നത്. പക്ഷെ അതു സംഭവിക്കില്ലെന്നും  ഗുലാം നബി ആസാദ്​ പറഞ്ഞു.

Tags:    
News Summary - Governor did not abide by the constitution: Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.