കശ്​മീരിൽ 70 വർഷ​ത്തെ തെറ്റ്​ 70 ദിവസം കൊണ്ട്​ തിരുത്തി -മോദി

ന്യൂഡൽഹി: കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയ നടപടി സര്‍ക്കാരിൻെറ ഭരണ നേട്ടമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ് രമോദി​. അനുച്ഛേദം 370 ആവശ്യമായിരു​ന്നെങ്കിൽ എന്തിനാണത്​ താത്​ക്കാലികമായി നിലനിർത്തിയതെന്ന്​ കശ്​മീരിൻെറ പ്ര ത്യേക പദവിക്കായി വാദിക്കുന്നവർ പറയണം. 70 വർഷ​ത്തെ തെറ്റ്​ 70 ദിവസം കൊണ്ട്​ തിരുത്തിയെന്നും മോദി അവകാശപ്പെട്ടു. ചെ​ങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതത്തിനു മേൽ സർക്കാറിൻെറ ഇടപെടലുകൾ നമുക്ക്​ കുറച്ചുകൂടെ?. ജനങ്ങൾക്ക്​ അവരുടെ ഇഷ്​ടമനുസരിച്ച്​ ജീവിക്കാനുള്ള അവകാശമുണ്ട്​. രാജ്യത്തെ പ്രയോജനമില്ലാത്ത നിയമങ്ങളെല്ലാം സർക്കാർ റദ്ദാക്കി. സർദാർ പ​ട്ടേലിൻെറ സ്വപ്​നം യാഥാർഥ്യമാക്കാനുള്ള യാത്രയിലാണ്​ സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിന്​ സംരക്ഷണമൊരുക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണം. ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ, ശ്രീലങ്ക തുടങ്ങിയവ തീവ്രവാദം ബാധിക്കുന്ന രാഷ്​ട്രങ്ങളാണ്​. ലോകരാഷ്​ട്രങ്ങൾ ഇൗ ഭീഷണിയെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - government solved 70 years of mistake within 70 days says PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.