തെരഞ്ഞെടുപ്പ് കമീഷണർമാരെ നിർദേശിക്കാനുള്ള സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും; ബിൽ ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കുന്നതിൽ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിർമാണവുമായി കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് കമീഷണർമാരെ ശിപാർശ ചെയ്യാനുള്ള സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇത് മറികടക്കാനാണ് കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്.

നിർണായക ബിൽ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് സമിതിയിൽ ഉണ്ടാവുക.

തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കാനായി നിഷ്പക്ഷ സംവിധാനം വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷനിലെ സുപ്രധാന നിയമനങ്ങൾ നടത്താൻ സമിതിയെ തീരുമാനിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സി.ബി.ഐ ഡയറക്ടർമാരെ നിയമിക്കുന്ന മാതൃകയിൽ സമിതിക്ക് രൂപം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. 

Tags:    
News Summary - Government moves bill to drop Chief Justice from poll officers' selection process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.