ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് എൽ.ടി.സിയിൽ (ലീവ് ട്രാവൽ കൺസഷൻ) വിദേശത്ത് പോകാൻ ഉടൻ അനുമതി നൽകുമെന്ന് ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു. ഇതുസംബന്ധിച്ച് േപഴ്സനൽ മന്ത്രാലയം തയാറാക്കിയ അന്തിമ നിർദേശം ആഭ്യന്തര, വിനോദസഞ്ചാര, വ്യോമയാന, ധനവ്യയ മന്ത്രാലയങ്ങളുടെ അഭിപ്രായമറിയാൻ അയച്ചു.
കസാഖ്സ്താൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ, കിർഗിസ്താൻ, തജികിസ്താൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളെയാണ് എൽ.ടി.സിയിൽ ഉൾപ്പെടുത്തുന്നത്. തന്ത്രപരമായി പ്രാധാന്യമുള്ള ഈ രാജ്യങ്ങളിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാർക് രാജ്യങ്ങളെ എൽ.ടി.സിയിൽ ഉൾപ്പെടുത്താനുള്ള പദ്ധതി മാറ്റിവെച്ചതായി മാർച്ചിൽ സർക്കാർ അറിയിച്ചിരുന്നു. അവധിയും യാത്രച്ചെലവുമാണ് എൽ.ടി.സി പദ്ധതിയിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 48.41 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.