കോവിഡി​െൻറ ഇന്ത്യൻ വകഭേദം പരാമർശിക്കുന്ന ഉള്ളടക്കം എടുത്തുമാറ്റാൻ സമൂഹമാധ്യമങ്ങൾക്ക്​ കേന്ദ്രത്തി​െൻറ നിർദേശം

ന്യൂഡൽഹി: കോവിഡ്​ ​19​െൻറ ഇന്ത്യൻ വകഭേദം സംബന്ധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക്​ കേന്ദ്രത്തി​െൻറ നിർദേശം. വെള്ളിയാഴ്​ച ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക്​ ഇതുസബന്ധിച്ച കത്തയച്ചു.

കോവിഡ്​ 19​െൻറ വകഭേദമായ ബി.1.617 മേയ്​ 11ന്​ ഇന്ത്യയിലാണ്​ ആദ്യമായി റിപ്പോർട്ട്​ ചെയ്​തതെന്ന്​ കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കൂടാതെ ആഗോള തലത്തിൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിരുന്നു.

ഇതിനുപിന്നാലെ​ കേന്ദ്രസർക്കാർ ഇന്ത്യൻ വകഭേദം എന്ന മാധ്യമ റിപ്പോർട്ടുകൾ യാതൊരു അടിസ്​ഥാനമില്ലാതെയാണെന്നും ലോകാരോഗ്യ സംഘടന ബി.1.617 വകഭേദം എന്ന്​ തരംതിരിക്കുക മാത്രമാണ്​ ചെയ്​തതെന്നും കേന്ദ്രസർക്കാർ പ്രസ്​താവന ഇറക്കിയിരുന്നു. വൈറസി​െൻറ ഇന്ത്യൻ വകഭേദം ഇല്ലെന്നും അതിനാൽ തന്നെ ​ഇന്ത്യൻ വകഭേദം എന്ന്​ സൂചിപ്പിക്കുന്ന ഉള്ളടക്കം നീക്കണമെന്നുമാണ്​ നിർദേശം.

നേ​രത്തേ, കോവിഡുമായി ബന്ധപ്പെട്ട തെറ്റായ/വ്യാജ പ്രചാരണങ്ങൾ നീക്കം ചെയ്യണമെന്ന്​ ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക്​ നിർദേശം നൽകിയിരുന്നു.

ഇന്ത്യൻ വകഭേദത്തെ പരാമർശിക്കുന്ന തെറ്റായ ആശയ വിനിമയങ്ങൾ രാജ്യത്തി​െൻറ പ്രതിച്ഛായ വ്രണപ്പെടുത്തുമെന്നും അതിനാൽതന്നെ വ്യക്തമായ സന്ദേശം സമൂഹമാധ്യമങ്ങൾക്ക്​ നൽകുകയാണെന്നും നോട്ടീസിൽ പറയുന്നതായി റോയി​േട്ടർസ്​ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Government asks social media companies to remove contents referring to 'Indian variant' of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.