രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി

കൊൽക്കത്ത: രാഷ്ട്രപതി തെരഞ്ഞടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ പശ്ചിമ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാർഥി എന്നനിലയിൽ തന്നെ പരിഗണിച്ചതിൽ പ്രതിപക്ഷ നേതാക്കളോട് നന്ദിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും അറിയിച്ചു.

രാഷ്ട്രപതി സ്ഥാനാർഥി ദേശീയ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നതായും അതിനാൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ അനുയോജ്യരായ ആളുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളുടെ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രതികരണം.

നേരത്തെ ശരത് പവാറും ഫറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിത്വം നിരസിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷപാർട്ടികളുടെ രണ്ടാഘട്ട യോഗം നാളെ നടക്കും.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ അധ്യക്ഷതയിലായിരുന്നു ആദ്യ യോഗം. നാളെ ചേരുന്ന യോഗത്തിൽ പവാർ അധ്യക്ഷത വഹിക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂൺ 29 വരെയാണ് നാമനിർദേശ പട്ടിക പത്രിക സമർപ്പിക്കാനുള്ള തീയതി. 

Tags:    
News Summary - Gopalkrishna Gandhi declines to become Opposition candidate for Presidential Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.