ഗൂഗ്ൾ മാനേജറെ ബന്ധിയാക്കി നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചെന്ന് പരാതി

ബംഗളൂരു: ഗൂഗ്ൾ മാനേജറെ ബന്ധിയാക്കി നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചെന്ന് പരാതി. ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരാതി ലഭിച്ചത്. ബംഗളൂരുവിലെ ഗൂഗ്ൾ ഓഫീസിൽ സീനിയർ മാനേജറായ ഗണേശ് ശങ്കറാണ് പരാതിക്കാരൻ.

ഷില്ലോങ്ങിലെ എം.ബി.എ പഠനത്തിനിടെ സുജാതയെന്ന പെൺകുട്ടിയുമായി ഗണേശ് അടുപ്പത്തിലായിരുന്നു. ഭോപ്പാലിലേക്ക് തന്നെ വിളിച്ച് വരുത്തിയതിന് ശേഷം ഇരുട്ട് മുറിയിലടച്ച് ലഹരി വസ്തുക്കൾ നൽകി സുജാതയെ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് ഗണേശിന്റെ മൊഴി.

വിവാഹത്തി​ന്റെ ചില ചിത്രങ്ങളും സുജാതയുടെ വീട്ടുകാർ എടുത്തു. ഈ ഫോട്ടോകൾ പുറത്ത് വിടാതിരിക്കണമെങ്കിൽ 40 ലക്ഷം രൂപ നൽകണമെന്ന് സുജാതയുടെ വീട്ടുകാർ പറഞ്ഞുവെന്നും പരാതിയിൽ ആരോപിക്കുന്നു. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിയുണ്ട്.

Tags:    
News Summary - google Manager 'taken Hostage, Married off Forcibly'; Case Registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.